By Lekshmi.31 03 2023
വൺ ഡേ ഫിലിംസിന്റെ ബാനറിൽ ശ്രീ ബിജു വി മത്തായി നിർമ്മിച്ച് റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു.പാലാ അൽഡ്രിൻസ് നെല്ലോല ബംഗ്ലാവിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ കേരള സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ മുഖ്യ അഥിതിയായിരുന്നു.
നിർമ്മാതാവ് ജോബി ജോർജ്,തിരക്കാഥാകൃത്ത് റാഫി, വിഷ്ണു ഉണ്ണികൃഷ്ണൻ,നിർമ്മാതാവ് ബിജു വി മത്തായി, ഫാദർ റോഷൻ,സ്നേഹ ബാബു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു.കോമഡി എന്റെർറ്റൈൻർ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പവിത്ര ലക്ഷ്മിയാണ് നായിക.ചിത്രത്തിൽ സ്നേഹ ബാബു, ചിന്നു ചന്ദിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.കെ ആർ ജയകുമാർ , ബിജു എം പി എന്നിവരാണ് ചിത്രത്തിന്റെ സഹാനിർമ്മാതാക്കൾ.പാലാ എറണാകുളം പരിസരത്തായി ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്.
വി സാജൻ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം ഒരുക്കുന്നത്.വിനായക് ശശികുമാറിന്റെതാണ് വരികൾ.പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, കലാസംവിധാനം: സുജിത് രാഘവ്.