കോവിഡ്: രാജീവ് മസന്തിന്റെ നില അതീവഗുരുതരം

By Aswany Mohan K.04 05 2021

imran-azhar

 

 

മുംബൈ: പ്രശസ്ത ചലച്ചിത്ര നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ രാജീവ് മസന്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍.

 

ശരീരത്തിലെ ഓക്‌സിജന്‍ നില കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

 

തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.മുംബൈയിലെ കോകിലബിന്‍ ആശുപത്രിയിലാണ് മസന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

 

ബോളിവുഡ് താരങ്ങളായ ദിയ മിര്‍സ, സുനില്‍ ഷെട്ടി, റിച്ച ഛദ്ദ, ബിപ്പാഷ ബസു എന്നിവര്‍ അദ്ദേഹത്തിന്റെ രോഗം വേഗം ഭേദമാകട്ടെ എന്ന് ട്വീറ്റ് ചെയ്തിരുന്നു.

 

 

OTHER SECTIONS