ആദ്യശമ്പളം 300 രൂപ, അനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടനാണ് രാജ്കുമാര്‍ റാവു

By Lekshmi.13 11 2022

imran-azhar

 

കോടികള്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടനാണ് രാജ്കുമാര്‍ റാവു.സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു രാജ്കുമാര്‍. ഇപ്പോഴിതാ തന്റെ ആദ്യശമ്പളത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

 

കുട്ടിക്കാലത്ത് ഡാന്‍സ് ആയിരുന്നു പ്രധാന വരുമാനമാര്‍ഗം.ഇതിലൂടെ 300 രൂപയാണ് രാജ്കുമാറിന് ലഭിച്ച ആദ്യശമ്പളം.പണ്ട് തായ്‌ക്കൊണ്ടോ ഒക്കെ ചെയ്യുമായിരുന്നു. പിന്നെയാണ് നൃത്തത്തിലേക്ക്‌ ശ്രദ്ധതിരിഞ്ഞത്. സ്റ്റേജില്‍ ഡാന്‍സ് പെര്‍ഫോം ചെയ്യുന്ന ഒരു സംഘം ഞങ്ങള്‍ക്കുണ്ടായിരുന്നു. പിന്നാലെ ഡാന്‍സ് പഠിപ്പിക്കാന്‍ തുടങ്ങി.

 

ഒരു ഒരു കുട്ടിയെ വീട്ടില്‍ ചെന്ന് ഡാന്‍സ് പഠിപ്പിച്ചപ്പോള്‍ എട്ടാം ക്ലാസില്‍ വെച്ച് ആദ്യ വരുമാനം ലഭിച്ചു. 300 രൂപയാണ് എനിക്ക് കിട്ടിയിരുന്നത്.ആ ഒരു നിമിഷമുണ്ടായ ആത്മസംതൃപ്തി ജീവിതത്തില്‍ ഇനി എത്ര സമ്പാദിച്ചാലും ലഭിക്കില്ലയെന്നും രാജ്കുമാര്‍ റാവു പറഞ്ഞു.

 

OTHER SECTIONS