By Lekshmi.26 03 2023
ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് റാം ചരൺ.നാളെ താരത്തിന്റെ 38-ാം പിറന്നാളാണ്.പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് താരമിപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ ആർസി 15 ന്റെ ലൊക്കേഷനിലാണ് താരത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം.
ചിത്രത്തിലെ നായികയായ കിയാര അദ്വാനി,സംവിധായകൻ എസ് ശങ്കർ, കൊറിയോഗ്രാഫർ പ്രഭുദേവ എന്നിവർക്കൊപ്പമാണ് താരം പിറന്നാൾ ആഘോഷിച്ചത്.പിറന്നാൾ ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ താരത്തിന്റെ ഫാൻസ് പേജുകളിലും സോഷ്യൽ മീഡിയയിലും വൈറലാകുകയാണ്.
ആർസി 15 ന്റെ ടീമിനൊപ്പം റാം ചരൺ കേക്ക് മുറിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.റാം ചരൺ ഡബിൾ റോളിലാണ് ചിത്രത്തിലെത്തുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആക്ഷൻ ചിത്രമായാണ് ആർസി 15 ഒരുങ്ങുന്നത്.കിയാര അദ്വാനിയെ കൂടാതെ അഞ്ജലി, എസ് ജെ സൂര്യ, ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തെലുങ്ക് സിനിമ മേഖലയിലേക്കുള്ള എസ്. ശങ്കറിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.ഓസ്കർ പുരസ്കാര ചടങ്ങിന് ശേഷം സെറ്റിലെത്തിയ താരത്തിന് വൻ സ്വീകരണമാണ് ആർസി 15 ന്റെ അണിയറപ്രവർത്തകർ ഒരുക്കിയത്."സ്വീറ്റ് സർപ്രൈസ്" നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് റാം തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു വീഡിയോയും പങ്കുവച്ചിരുന്നു.