By santhisenanhs.02 09 2022
സവര്‍ക്കറിന്റെ ജീവിത കഥ സിനിമായാകുന്നുവെന്നും ചിത്രത്തിൽ ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡ നായകനാകുമെന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി നടൻ 18 കിലോ ഭാരം കുറച്ചുവെന്ന വാർത്തകളാണ് വരുന്നത്. നടൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിനായി ശരീര ഭാര കുറയ്ക്കുന്നതിനെക്കുറിച്ച് നടൻ പറഞ്ഞിരുന്നു. താൻ 18 കിലോയോളം ഭാരം കുറച്ചുവെന്നും കഥാപാത്രത്തിനായി ഇനിയും ഭാരം കുറയ്ക്കാൻ തയ്യാറാണെന്നും നടൻ പറഞ്ഞു. ശരീരം ഒരുപകരണമാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതിൽ പലർക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍. അത്തരം വീരപുരുഷന്മാരുടെ കഥകള്‍ പറയേണ്ടത് പ്രധാനമാണ്, രണ്‍ദീപ് ഹൂഡ സിനിമയെക്കുറിച്ച് പറഞ്ഞു.
ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരികണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.