രശ്‌മികയുടെ റേഞ്ച് വേറെ ആണ് മക്കളെ !

By Aswany Bhumi.07 03 2021

imran-azhar

 

 

ഗീത ഗോവിന്ദം എന്നൊരൊറ്റ ചിത്രംകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ തെന്നിന്ത്യൻ താരസുന്ദരിയാണ് രശ്മിക മന്ദന.

 

ചുരുങ്ങിയ കാലം കൊണ്ട് സിനിമാ മേഖലയിൽ തന്റേതായ ഒരു ഇടം കണ്ടെത്താൻ കഴിഞ്ഞത് മാത്രമല്ല , തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ കഥയാണ്‌ നാളിതുവരെ രശ്മികയ്ക്ക് ഉള്ളതും.

 

അങ്ങനെ താരത്തിന്റെ പ്രതിഫലവും കുതിച്ചു കയറി. അടുത്തിടെ റേഞ്ച് റോവറിന്റെ ആഡംബര കാർ സ്വന്തമാക്കിയതിന്റെ സന്തോഷം താരം പങ്കുവച്ചിരുന്നു.

 

View this post on Instagram

A post shared by Rashmika Mandanna (@rashmika_mandanna)

" target="_blank">

 

കന്നഡയിലും തെലുങ്കിലും മാത്രം തിളങ്ങിയിരുന്ന താരം ഇപ്പോൾ തമിഴിലെ നിറസാന്നിധ്യമാണ്. കൂടാതെ രശ്മിക ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കും.

 

ഇതിന്റെ ഭാഗമായി മറ്റൊരു സർപ്രൈസ് കൂടി താരം തന്റെ ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്. ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്ന രശ്മിക മുംബൈയിൽ തന്റെ സ്വപ്ന ഭവനം സ്വന്തമാക്കിയിരിക്കുകയാണ്.

 

രശ്മിക ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കുകയാണ്.

 

 

 

 

ഇതിനു മുന്നോടിയായി മുംബൈയിലാണ് താരം വീട് വാങ്ങിയത്. സിദ്ധാർത്ഥ് മൽഹോത്ര നായകനായി എത്തുന്ന മിഷൻ മജ്നു എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരം മുംബൈയിലേക്ക് ചേക്കേറുന്നത്.

 

നേരത്തേ ഹൈദരാബാദിലെ ഗാചിബൗളിയിൽ താരം വീട് വാങ്ങിയിരുന്നു. നിലവിൽ ഹൈദരാബാദിലെ ആഡംബര ഫ്ലാറ്റിലാണ് രശ്മിക താമസിക്കുന്നത്.

 

എന്നാൽ ഷൂട്ടിങ്ങിനായി ഹൈദരാബാദിൽനിന്ന് മുംബൈയിലേക്കുള്ള യാത്രകൾ കൂടിയതോടെ ഹോട്ടൽ താമസം മടുത്തിട്ടാണത്രെ സ്വന്തമായി വീട് വാങ്ങാൻ താരം തീരുമാനിച്ചത്.

 

 

 

OTHER SECTIONS