എന്‍ഡിഎയുടെ അക്കൗണ്ട് പൂജ്യത്തിലേക്ക് പോകുന്നു എന്ന് പറയുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ ഒരു നിലപാട് കുറേ കൂടെ വ്യക്തമാകുന്ന ഒരു തെരഞ്ഞെടുപ്പാണ്; ഇടത് വിജയത്തില്‍ പ്രതികരണവുമായി രഞ്ജി പണിക്കര്‍

By mathew.03 05 2021

imran-azhar

 


കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ മിന്നും വിജയത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. എന്‍ഡിഎയുടെ അക്കൗണ്ട് പൂജ്യത്തിലേക്ക് പോകുന്നു എന്ന് പറയുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ ഒരു നിലപാട് കുറേ കൂടെ വ്യക്തമാകുന്ന ഒരു തെരഞ്ഞെടുപ്പാണ് എന്ന് അദ്ദേഹം പറഞ്ഞു. 'ഇതൊരു തരംഗമാണോ കൊടുങ്കാറ്റാണോ എന്ന സംശയമെ ഉള്ളു. തരംഗമെന്ന് നമ്മള്‍ പറയുമ്പോള്‍ ഒരു പക്ഷെ ആരു പ്രതീക്ഷിച്ചിട്ടില്ലാത്ത തരത്തില്‍ മൃഗീയമായ ഒരു ഭൂരിപക്ഷം ജനങ്ങള്‍ എല്‍ഡിഎഫിന് കൊടുത്തിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രഞ്ജി പണിക്കരുടെ വാക്കുകള്‍ ഇങ്ങനെ..


'ഇതൊരു തരംഗമാണോ കൊടുങ്കാറ്റാണോ എന്ന സംശയമെ ഉള്ളു. തരംഗമെന്ന് നമ്മള്‍ പറയുമ്പോള്‍ ഒരു പക്ഷെ ആരു പ്രതീക്ഷിച്ചിട്ടില്ലാത്ത തരത്തില്‍ മൃഗീയമായ ഒരു ഭൂരിപക്ഷം ജനങ്ങള്‍ എല്‍ഡിഎഫിന് കൊടുത്തിരിക്കുകയാണ്. ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഒരു തുടര്‍ഭരണം ഉണ്ടായിട്ടില്ല. എല്‍ഡിഎഫിന്റെ ഗംഭീര വിജയങ്ങളിലൊന്ന് 2006ലെ വിജയമായിരുന്നു. അന്നും 98 സീറ്റാണെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒരു പക്ഷെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാള്‍ കുറേക്കൂടെ കൃത്യമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചു എന്ന പ്രത്യേകത കൂടിയുണ്ട്. എന്‍ഡിഎയുടെ അക്കൗണ്ട് പൂജ്യത്തിലേക്ക് പോകുന്നു എന്ന് പറയുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ ഒരു നിലപാട് കുറേ കൂടെ വ്യക്തമാകുന്ന ഒരു തെരഞ്ഞെടുപ്പാണ്. കേരളത്തിലും ഒപ്പം പശ്ചിമ ബംഗാളിലും. എന്‍ഡിഎക്ക് എതിരായുള്ള ജനങ്ങളുടെ രാഷ്ട്രീയ നിലപാട് വളരെ കൃത്യമായി വോട്ടിങ്ങില്‍ പ്രതിഫലിക്കുന്നു എന്നുള്ളത് സത്യമാണ്.'

 

OTHER SECTIONS