ഈ വർഷത്തെ അവസാനത്തെ പൂർണ ചന്ദ്രൻ​ ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് റിമ കല്ലിങ്കൽ

By Lekshmi.08 12 2022

imran-azhar

 മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന് മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് റിമ കല്ലിംഗൽ.ഭരതനാട്യം മോഹിനിയാട്ടം എന്നിവയ്ക്ക് പുറമേ കണ്ടംപററി ഡാൻസും റിമ അഭ്യസിച്ചിട്ടുണ്ട്.

 

കൊച്ചിയിൽ മാമാങ്കം എന്ന പേരിലുള്ള ഡാൻസ് സ്‌കൂളും റിമയ്ക്കുണ്ട് ഈ ബാനറിൽ നിരവധി പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്‌.2009ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു റിമയുടെ സിനിമാ അരങ്ങേറ്റം.

 

ആഷിഖ് അബു സംവിധാനം ചെയ്ത് 24 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് റിമ മലയാളികളുടെ മനസിൽ ഇടം നേടുന്നത്.താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

 

 

OTHER SECTIONS