മറൂണ്‍ വസ്ത്രത്തില്‍ സുന്ദരിയായി റിമി; മെലിഞ്ഞതിന്റെ രഹസ്യം അന്വേഷിച്ച് ആരാധകര്‍

By Web Desk.08 04 2021

imran-azhar

 

ഗായികയും നടിയും അവതാരകയുമായ റിമി ടോമിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മറൂണ്‍ നിറത്തിലുള്ള വസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോ റിമി തന്നെയാണ് പങ്കുവച്ചത്. ചിത്രത്തിലെ റിമിയുടെ ഹെയര്‍ സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടു.

 

റിമി നന്നായി മെലിഞ്ഞല്ലോ എന്ന കമന്റുകളും വരുന്നുണ്ട്. ശരീരഭാരം കുറച്ചതിന്റെ രഹസ്യം ചോദിക്കുന്നവരും ഉണ്ട്.

 

 

ഭക്ഷണപ്രിയയായ റിമി മെലിഞ്ഞതെങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. മെലിഞ്ഞതോടെ റിമിയുടെ പ്രായവും കുറഞ്ഞുവരികയാണെന്ന കമന്റും പ്രത്യക്ഷപ്പെടുന്നുണ്ട്.

 

ഇഷ്ട വിഭവങ്ങളോട് നോ പറഞ്ഞാണ് ശരീരഭാരം കുറച്ചതെന്ന് റിമി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. മെലിഞ്ഞതോടെ ഏതു വസ്ത്രവും ധരിക്കാമെന്നും സന്തോഷവും സംതൃപ്തിയും വര്‍ധിച്ചുവെന്നുമാണ് റിമി പറയുന്നത്.

 

 

 

OTHER SECTIONS