'എന്റെ പപ്പ'; പപ്പയ്‌ക്കൊപ്പമുള്ള കുഞ്ഞു റിമിയുടെ ചിത്രം ഏറ്റെടുത്ത്‌ ആരാധകർ

By online desk.13 06 2021

imran-azhar

 

 

 

ഗായികയും നടിയുമായ റിമി ടോമി സോഷ്യൽ മീഡിയയിൽ സജീവമാണ്. വീട്ടിലെ വിശേഷങ്ങളുൾപ്പെടെ പങ്കു വയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം ആരാധകരേറെയാണ്. ഇപ്പോൾ താരത്തിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

തലയിൽ മുല്ലപ്പൂവ് ചൂടി നെറ്റിയിൽ ചന്ദനക്കുറി തൊട്ടു നിൽക്കുന്ന കുഞ്ഞു റിമിയുടെ ചിത്രമാണ് തന്റ്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

 

‘എന്റെ പപ്പ’ എന്ന അടിക്കുറിപ്പോടെ പിതാവ് ടോമിയ്ക്ക് ഒപ്പമുള്ള പഴയകാല ചിത്രമാണിത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധിപ്പേരാണ് റിമിയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്.

 

പ്രമുഖരുൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങളുമായെത്തിയത്. റിമിയുടെ പപ്പയെക്കുറിച്ച് ഒരുപാട് ഓർമകളുണ്ടെന്ന് ഗായിക രഞ്ജിനി ജോസ് കുറിച്ചു.

 

റിമിയുടെ അന്നത്തെയും ഇന്നത്തെയും രൂപങ്ങൾ തമ്മിൽ താരതമ്യം ചെയ്തുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമായി.

 

2014 ജൂലൈയിലാണ് റിമി ടോമിയുടെ പിതാവ് ടോമി ജോസഫ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഇടയ്ക്കിടെ പപ്പയുടെ ചിത്രം റിമി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

 

OTHER SECTIONS