പ്രീ റിലീസ് ബിസിനസിലൂടെ 325 കോടി; വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'

By mathew.27 05 2021

imran-azhar 


ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെ 325 കോടി രൂപ സ്വന്തമാക്കി രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് എന്നീ കമ്പനികളാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

450 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രീ റിലീസ് ബിസിനസിലൂടെ തന്നെ ചിത്രം 325 കോടി രൂപ നേടിയിരിക്കുകയാണ്.

രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേരിന്റെ പൂര്‍ണരൂപം. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

 

OTHER SECTIONS