സല്‍മാനൊപ്പമുള്ള സുന്ദരി ആര്? തിരഞ്ഞ് സോഷ്യല്‍ മീഡിയ

By Web Desk.09 10 2023

imran-azhar

 

 


ബോളിവുഡിലെ ഏറ്റവും എലിജിബിള്‍ ബാച്ചിലര്‍ സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്. ഒരു യുവതിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. എന്നാല്‍, ഫോട്ടോയില്‍ യുവതി പുറംതിരിഞ്ഞാണ് നില്‍ക്കുന്നത്, മുഖം വ്യക്തമല്ല.

 

എന്നും നിന്നോടൊപ്പം ഉണ്ടാകും എന്ന കുറിപ്പോടെയാണ് സല്ലു ചിത്രം പങ്കുവച്ചിരിക്കുന്നത്. സല്‍മാന്റെ പിറന്നാള്‍ ദിനമായ 27.12 എന്നാണ് യുവതിയുടെ വസ്ത്രത്തില്‍ കുറിച്ചിരിക്കുന്നത്. എന്റെ ഹൃദയത്തിന്റെ ചെറിയൊരു ബാഗം നാളെ നിനക്കായ് പങ്കുവയ്ക്കും എന്നും ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.

 

 

അതിനിടെ സല്‍മാന്റെ പുതിയ ചിത്രം ടൈഗര്‍ 3 റിലീസിനൊരുങ്ങുന്നു. ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്. അവിനാഷ് സിംഗ് ടൈഗര്‍ റാത്തോര്‍ എന്ന റോ ഏജന്റായാണ് ചിത്രത്തില്‍ സല്ലു എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശര്‍മയാണ്. കത്രീന കൈഫാണ് നായിക. ഇമ്രാന്‍ ഹഷ്മിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

 

 

 

 

OTHER SECTIONS