ജാതി വാല്‍ വേണ്ട; മേനോൻ ഒഴിവാക്കി നടി സംയുക്ത

By Lekshmi.08 02 2023

imran-azhar

 

 


പേരിലെ മേനോൻ ഒഴിവാക്കി നടി സംയുക്ത.ഇനി മുതൽ പേരിനൊപ്പം മേനോൻ ഇല്ലെന്നും സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം നീക്കം ചെയ്തെന്നും സംയുക്ത പറഞ്ഞു.തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത നിലപാട് വ്യക്തമാക്കിയത്ലില്ലി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിലേക്ക് എത്തിയത്.

 

 

എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം തീവണ്ടിയായിരുന്നു.ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം സൂപ്പർഹിറ്റായതോടെയാണ് സംയുക്ത ശ്രദ്ധിക്കപ്പെട്ടത്.ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തുന്ന ‘വാത്തി’യിൽ സ്‌കൂൾ ടീച്ചറുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്.

 

 

ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ മാധ്യമ പ്രവർത്തക സംയുക്ത മേനോൻ എന്നു വിളിച്ചപ്പോൾ, തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതിയെന്ന് നടി പറയുകയായിരുന്നു.“എന്നെ സംയുക്ത എന്നു വിളിച്ചാൽ മതി. മേനോൻ എന്ന ജാതി വാല്‍ മുൻപ് ഉണ്ടായിരുന്നു.

 

 

പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഞാൻ ജാതി വാൽ ഒഴിവാക്കിയിരുന്നു’’– സംയുക്ത പറയുന്നു.

 

 

OTHER SECTIONS