മാസ്സ് ലുക്കിൽ വൈജയന്തിയായി സംയുക്ത മേനോൻ; ബിംബിസാര ക്യാരക്ടർ വീഡിയോ വൈറൽ

By santhisenanhs.05 08 2022

imran-azhar

 

നന്ദമൂരി കല്യാൺ റാമിനെ കേന്ദ്രകഥാപാത്രമാക്കി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംയുക്ത മേനോന്റെ ക്യാരക്ടർ വീഡിയോ പുറത്തിറങ്ങി. ബിംബിസാര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൈജയന്തി എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിക്കുന്നത്. കാതറിൻ തെരേസയാണ് ചിത്രത്തിലെ മറ്റൊരു നായിക.

 

 

എൻ.ടി.ആർ ആർട്ട്‌സ് ആണ് ചിത്രം നിർമിക്കുന്നത്. വരീന ഹുസൈൻ, വെണ്ണല കിഷോർ, പ്രകാശ് രാജ് തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു. ചോട്ട കെ നായിഡു ആണ് ഛായാഗ്രാഹണം. ഓഗസ്റ്റ് അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യും.

 

OTHER SECTIONS