കാണാതെ പോകരുത് ഈ നന്മ മനസ്സ്! വീഡിയോ പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്

By Web Desk.21 03 2023

imran-azhar

 


ഏറെ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ചാനലുകളിലെ പ്രോഗ്രാമുകളില്‍ കൂട്ടമായി സന്തോഷ് പണ്ഡിറ്റിനെ വളഞ്ഞിട്ടാക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം സ്വതസിദ്ധമായ ശൈലിയില്‍ നേരിട്ട അദ്ദേഹം, ചെറുചിരിയോടെ ഇപ്പോഴും പ്രത്യക്ഷപ്പെടുന്നു.

 

നന്മയുള്ള മനസ്സിന് ഉടമയാണെന്ന് സന്തോഷ് പലതവണ തെളിയിച്ചിട്ടുണ്ട്. മറ്റൊരു നന്മ നിറഞ്ഞ വാര്‍ത്ത കൂടി. കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച 93കാരിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ വേദനയോടെയാണ് എല്ലാവരും സ്വീകരിച്ചത്. സഹായ ഹസ്തവുമായി നിരവധി പേര്‍ എത്തുകയും ചെയ്തു.

 

കോട്ടയം മുണ്ടക്കയം സ്വദേശിയായ ദേവയാനിയമ്മയെ കാണാന്‍ സന്തോഷ് പണ്ഡിറ്റും എത്തി. ചെറിയൊരു സഹായവും എത്തിച്ചു. തന്നെ കൊണ്ടാവുന്നതുപോലെ ചെറിയ രീതിയില്‍ സഹായം എ്തതിക്കാന്‍ കഴിഞ്ഞു എന്ന് കുറിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ ദേവയാനിയമ്മയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചു.

 

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍: 'ഞാന്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദര്‍ശിച്ചു. അവിടെ 92 വയസ്സായ ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരില്‍ പോയി കണ്ടു. കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനും ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചു.'

 

 

 

 

OTHER SECTIONS