ഇന്ത്യന്‍ 2വിന് താല്‍ക്കാലിക ഇടവേള

By santhisenanhs.06 09 2022

imran-azhar

 

കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിന് താല്‍ക്കാലിക ഇടവേള. സിനിമയുടെ ആദ്യ ഷെഡ്യൂളിന്റെ പ്രത്യേക ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. കാജല്‍ അഗര്‍വാള്‍, ബോബി സിംഹാ എന്നിവരുടങ്ങുന്ന ഭാഗങ്ങളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്. കഴിഞ്ഞ മാസം 24 നാണ് ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം ആരംഭിച്ചത്.

 

കമല്‍ ഹാസനുള്ള ഭാഗമാണ് ഇനി ചിത്രീകരിക്കുക. സെപ്റ്റംബര്‍ 15 ന് ടീമിനൊപ്പം കമല്‍ ഹാസന്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 'ഇന്ത്യന്‍ 2ലെ തന്റെ കഥാപാത്രത്തിനായി താരം വന്‍ മേക്ക് ഓവറിലായിരിക്കും എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

 

ഐശ്വര്യ രാജേഷ്, ഡല്‍ഹി ഗണേഷ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയില്‍ തന്നെ ഹിറ്റായി മാറിയ 1996-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ സിനിമയിലെ നായിക മനീഷ കൊയ്രാള ആയിരുന്നു. ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എആര്‍ റഹ്‌മാനാണ്. എന്നാല്‍ രണ്ടാം ഭഗത്തില്‍ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ജയന്റ് മൂവീസും ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത്.

OTHER SECTIONS