വിസ്മയക്കാഴ്ചകള്‍ ഒരുക്കിയ കാന്താരക്ക് രണ്ടാംഭാഗം

By parvathyanoop.12 01 2023

imran-azharഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഇതിഹാസ വിജയം കൊയ്ത കാന്താര നല്‍കിയ വിസ്മയക്കാഴ്ചകള്‍ മായുന്നില്ല.

 

നിഗൂഢമായ വനവും അവിടെയുള്ള ജനജീവിതവും അവരുടെ ദൈവിക സങ്കല്‍പങ്ങളും ആചാരാനുഷ്ടാനങ്ങളും കലാരൂപങ്ങളും അതിജീവിനവുമൊക്കെയായി വെള്ളിത്തിരയില്‍ പുതിയ ദൃശ്യവിസ്മയം തീര്‍ക്കുകയായിരുന്നു കന്നടയില്‍ നിന്നും വന്ന കാന്താര.

 

16 കോടി ബജറ്റിലൊരുക്കിയ കാന്താര ഗ്രോസ് കളക്ഷനില്‍ 400 കോടിയിലധികമാണ് നേടിയത്.


രണ്ടാം ഭാഗമെത്തിനായി വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. കേരളത്തില്‍ നിന്നും 19 കോടിയിലധികം ബോക്സോഫീസ് കളക്ഷന്‍ നേടി.നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചത്.

 

കാന്താരയ്ക്ക് ലഭിച്ച സ്വീകാര്യത ആവേശകരമായെന്ന് ഹൊംബാലെ ഫിലിംസിന്റെ സ്ഥാപകന്‍ വിജയ് കിരഗണ്ടൂര്‍ പറഞ്ഞു. ചിത്രത്തിന്റെ മുന്‍ഭാഗമോ, പിന്‍ഭാഗമോ ചെയ്യാന്‍ ആലോചനയുണ്ട്. ഇക്കാര്യം ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കും.


1847ല്‍ ഒരു തുളുനാട്ടുരാജ്യത്തെ രാജാവ് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനായി ജിവിച്ചിരുന്ന കാലം. കാടിനുനടുവിലുണ്ടായിരുന്ന മണ്ണില്‍ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിലെ പഞ്ചുരുളി എന്ന ദൈവത്തെ തന്റെ ദേശത്തേക്ക് അദ്ദേഹം കൊണ്ടുവരുന്നു. ദൈവത്തിനൊപ്പം കാടിറങ്ങിയവര്‍ നാട്ടില്‍ ജീവിതം തുടങ്ങി.


കാലം കടന്നുപോയപ്പോള്‍ രാജാവ് ഇഷ്ടദാനം നല്‍കിയ ഭൂമി തിരിച്ചെടുക്കാനായി പുതുതലമുറയുടെ ശ്രമം. അതിനുള്ള പ്രതിബന്ധം പഞ്ചുരുളി എന്ന ദൈവവും.

 

ഈ പശ്ചാത്തലതത്തില്‍ നിന്നുകൊണ്ട് ദൈവക്കോലമാടുന്ന പുതിയ തലമുറയിലെ ശിവയുടെ കഥയായിരുന്നു കാന്താര പറഞ്ഞത്.തന്റെ ബാല്യകാല അനുഭവങ്ങളും ഓര്‍മകളും ഭാവനയും ചേര്‍ത്താണ് റിഷഭ് ഷെട്ടി കാന്താര ഒരുക്കിയത്.

 

അതിനായി നാടോടിക്കഥകളും കൃത്യമായി ഉള്‍പ്പെടുത്തി.കാന്താരയുടെ രചന നിര്‍വഹിച്ചതും റിഷഭായിരുന്നു. കാന്താരയുടെ പിന്നില്‍ ഒരു വര്‍ഷത്തെ കഷ്ടപ്പാടുണ്ടായിരുന്നതായി റിഷഭ് ഷെട്ടി് പറഞ്ഞിരുന്നു.

 


2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച് 2022 സെപ്റ്റംബര്‍ 30നാണ് കാന്താര തിയേറ്ററുകളില്‍ എത്തിയത്. കാന്താര ആദ്യഭാഗത്തിന് 96 ദിവസത്തെ ചിത്രീകരണമായിരുന്നു.

 

 

OTHER SECTIONS