സെക്കന്റ് ഷോ വീണ്ടും അവസാനിപ്പിക്കുന്നു; തിയേറ്ററുകളില്‍ ഒമ്പത് മണിക്ക് ശേഷം പ്രദര്‍ശനം വേണ്ടെന്ന നിര്‍ദേശവുമായി ഫിയോക്

By Aswany Bhumi.16 04 2021

imran-azhar

 

 

തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനം രാത്രി ഒമ്പത് മണിക്ക് തന്നെ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഫിയോക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് തിയേറ്ററുകളുടെ സംയുക്ത സംഘടനയായ ഫിയോക് വ്യക്തമാക്കി.

 

രാവിലെ ഒമ്പത് മണിക്ക് പ്രദര്‍ശനം ആരംഭിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നത്.

 

രാജ്യം മുഴുവന്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതോടെ കോവിഡ് വ്യാപന തോത് നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.

 

സെക്കന്റ് ഷോ ഇല്ലാതെ തിയേറ്ററുകള്‍ തുറക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

 

സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും, തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്.

 

സെക്കന്‍ഡ് ഷോ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സിനിമകളുടെ റിലീസ് കൂട്ടത്തോടെ മാറ്റിവച്ചിരുന്നു. ഒടുവില്‍ ചര്‍ച്ചകളെ തുടര്‍ന്ന് സെക്കന്‍ഡ് ഷോ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

എന്നാല്‍, കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് സെക്കന്റ് ഷോ അവസാനിപ്പിക്കാന്‍ വീണ്ടും തീരുമാനിച്ചത്.

 

 

OTHER SECTIONS