മോശമായി പെരുമാറി; സ്‌ക്വിഡ് ഗെയിം താരം ഓ യൂങ് സുവിനെതിരെ ലൈംഗിക ആരോപണം

By Lekshmi.26 11 2022

imran-azharയുവതിയെ മോശമായി സ്പർശിച്ചെന്ന പരാതിയിൽ കൊറിയന്‍ നടന്‍ ഓ യൂങ് സു വിനെതിരെ കേസ്.2017ല്‍ ഓ യൂങ് സു ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് 78കാരനായ നടനെതിരെ കേസെടുത്തിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ കോടിക്കണക്കിന് ആരാധകരുള്ള പരമ്പരയായ സ്‌ക്വിഡ് ഗെയിമില്‍ പ്ലേയര്‍ 001 എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ നടനാണ് ഓ യൂങ് സു.

 

2021 ഡിസംബറിലാണ് ഓ യൂങ് സുവിനെതിരെ യുവതി പരാതിയുമായി രംഗത്തെത്തിയത്. ഈ പരാതിയില്‍ പൊലീസ് 2022 ഏപ്രിലില്‍ കേസ് അവസാനിപ്പിച്ചെങ്കിലും യുവതിയുടെ ആവശ്യപ്രകാരം കേസ് റീ ഓപ്പണ്‍ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.നേരത്തെ ലഭിച്ച പരാതിയില്‍ ഓ യൂങ് സുവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചെന്നു ആരോപണമുണ്ട്.

OTHER SECTIONS