ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി ഷാരൂഖിന്റെ മകള്‍

By Web Desk.06 01 2023

imran-azhar

 


ബോളിവുഡ് സെലിബ്രിറ്റികളുടെ മക്കളും താരപരിവേഷത്തോടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. സിനിമയില്‍ എത്തുന്നതിനു മുമ്പ് തന്നെ താരമാണ് ഷാരൂഖിന്റെ മകള്‍ സുഹാന. ബോളിവുഡ് പാര്‍ട്ടികളില്‍ സുഹാന വലിയ താരമാണ്.

 

അതിനിടെ. താരപുത്രി ഓഫ് സ്‌ക്രീനില്‍ നിന്ന് ഓണ്‍ സ്‌ക്രീനില്‍ എത്തുകയാണ്. സോയ അക്തറിന്റെ ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റം. സുഹാന മാത്രമല്ല, ബോളിവുഡ് നിരവധി സെലിബ്രിറ്റികളുടെ മക്കളും അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ദി ആര്‍ച്ചീസ്. ജാന്‍വി കപൂറിന്റെ സഹോദരി ഖുഷി കപൂര്‍, അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ എന്നിവരൊക്കെ ഈ ചിത്രത്തില്‍ എത്തുന്നുണ്ട്.

 

സിനിമയിലെ അരങ്ങേറ്റ വാര്‍ത്തകള്‍ക്കൊപ്പം മറ്റൊരു ഹോട്ട് ന്യൂസും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുന്നുണ്ട്. മറ്റൊന്നുമല്ല, സുഹാനയുടെ ഡേറ്റിംസ് സംബന്ധിച്ച ഗോസിപ്പ് തന്നെ! നായകന്‍ മറ്റാരുമല്ല, സാക്ഷാല്‍ ബിഗ് ബിയുടെ ചെറുമകന്‍ അഗസ്ത്യ നന്ദ തന്നെ! ആദ്യ ചിത്രത്തിന്റെ സെറ്റില്‍ ഇരുവരും ഉറ്റസുഹൃത്തുക്കളാകുകയും സൗഹൃദം പ്രണയത്തിനു വഴിമാറിയെന്നുമാണ് ബോളിവുഡ് പാപ്പരാസികളുടെ കണ്ടെത്തല്‍.

 

കുടുംബവുമായി അടുത്ത ബന്ധമുള്ളയാളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഗോസിപ്പ് സ്ഥിരീകരിച്ചുള്ള വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ട്. ബന്ധം ഏറെക്കുറെ എല്ലാവര്‍ക്കും അറിയാം, എന്നാല്‍, ഇക്കാര്യം തല്‍ക്കാലം വെളിപ്പെടുത്താന്‍ ഇരുവരും തയ്യാറല്ല. സിനിമയുടെ ഷൂട്ടിംഗ് സമയത്തുതന്നെ സെറ്റിലെ എല്ലാവര്‍ക്കും ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിയാമായിരുന്നെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഇരുവരുടെയും ബന്ധത്തെക്കുറിച്ച് കുടുംബങ്ങള്‍ക്ക് അറിയാമെന്നും ആര്‍ക്കും എതിര്‍പ്പില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതയുടെ മകനാണ് അഗസ്ത്യ നന്ദ.

 

 

 

 

OTHER SECTIONS