ഡോണ്‍ 3 യില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കില്ല; പകരം ആര്?

By Lekshmi.20 05 2023

imran-azhar

 

ഡോണിന്റെ മൂന്നാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാവ് റിതേഷ് സിദ്വാനി. നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും റിതേഷ് വ്യക്തമാക്കിയിരുന്നു. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ഡോണ്‍, ഡോണ്‍ 2 എന്നീ ചിത്രങ്ങള്‍ക്ക് ആരാധകരേറെയാണ്.

 

പക്ഷേ ഇപ്പോഴിതാ ഷാരൂഖിന്റെ ആരാധകരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഡോണ്‍ 3 യില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കില്ലെന്നാണ് വിവരങ്ങള്‍. ഷാരൂഖ് ഖാന് പകരം രണ്‍വീര്‍ സിങ് ആയിരിക്കും ടെറ്റെില്‍ റോളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

എക്‌സല്‍ എന്റര്‍ടെയിന്‍മെന്റാണ് ഡോണ്‍ ഫ്രാഞ്ചെസെിയുടെ ഉടമകള്‍. ഷാരൂഖ് ഖാന്‍ പിന്മാറുന്നുവെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് പുതിയൊരാളെ നിര്‍മ്മാതാക്കള്‍ തിരഞ്ഞതെന്നാണ് വിവരം.

 

ഡോണ്‍ 3 യുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2006ലാണ് ഡോണ്‍ ഇറങ്ങുന്നത്. 2011ല്‍ രണ്ടാം ഭാഗമായ ഡോണ്‍ 2 ഇറങ്ങി. ഇരു ചിത്രങ്ങളും വന്‍ വിജയമായിരുന്നു.

 

OTHER SECTIONS