ഇന്ത്യന്‍ സിനിമയ്ക്കുള്ള വിലക്ക് മറികടന്ന് പാകിസ്താനില്‍ പഠാന്റെ അനധികൃത പ്രദര്‍ശനം

By Lekshmi.04 02 2023

imran-azhar

 

ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്.ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് റിലീസ് ചെയ്ത് പത്ത് ദിനങ്ങള്‍ പിന്നിടുമ്പോള്‍ 729 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന പാകിസ്താനില്‍ 'പഠാന്‍' അനധികൃതമായി പ്രദര്‍ശിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.

 

 

കറച്ചായിലും മറ്റും പ്രദര്‍ശനം സംഘടിപ്പിച്ചുവെന്നും തുടര്‍ന്ന് സിന്ധ് ബോര്‍ഡ് ഓഫ് ഫിലിം സെന്‍സര്‍ ഇടപെട്ട് പ്രദര്‍ശനം മുടക്കിയെന്നും പാകിസ്താന്‍ മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും 900 പാകിസ്താന്‍ രൂപയ്ക്കാണ് ടിക്കറ്റുകള്‍ വിറ്റുപോയത്. ഒട്ടുമിക്ക ഷോകളും ഹൗസ് ഫുള്‍ ആയിരുന്നു.

 

 

സിനിമയുടെ പ്രദര്‍ശനം തടഞ്ഞ ശേഷം സി.ബി.എഫ്‌.സി. കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇറക്കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ സിനിമകളെ പൊതുവിടങ്ങളിലും സ്വകാര്യ ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കൂ.അനധികൃതമായി ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും 10,0000 പാകിസ്താന്‍ രൂപ പിഴയും ലഭിക്കും- പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

'പഠാന്റെ' ഒ.ടി.ടി. സ്ട്രീമിങ് ആരംഭിച്ചാല്‍ പാകിസ്താനില്‍ ലഭ്യമായേക്കും.100 കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈം ചിത്രം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.പാകിസ്താനില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് ഒട്ടേറെ ആരാധകരുണ്ട്.1965 ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തെ തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

 

 

OTHER SECTIONS