ചലച്ചിത്ര താരം ക്രവ് മഗ ശ്രീറാം (60) ടെറസ്സില്‍ നിന്ന് വീണു മരിച്ചു

By സൂരജ് സുരേന്ദ്രന്‍.24 01 2021

imran-azhar

 

 

ചെന്നൈ: പ്രശസ്ത ചലച്ചിത്ര താരം ക്രവ് മഗ ശ്രീറാം (60) ടെറസ്സില്‍ നിന്ന് വീണു മരിച്ചു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.

 

ടെറസിലുണ്ടായിരുന്നു സിസിടിവി ക്യാമറക്ക് മുന്നിലൂടെ വളർന്ന ചെടികളെ നീക്കം ചെയ്യുന്നതിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സില്ലു കരുപ്പട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീറാം.

 

അപകടം നടന്നത് പുലർച്ചെ ആയിരുന്നതിനാൽ സംഭവം ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് ക്രവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

ക്രാവ് മാഗ എന്ന ഇസ്രായേലി സൈനിക ആയോധനകലയുടെ പരിശീലകനായിരുന്നു ശ്രീറാം. അതോ അന്ത പറവൈ പോലെ എന്ന ചിത്രത്തിന് വേണ്ടി അമല പോളിന്റെയും ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിന് വേണ്ടി അനുരാഗ് കശ്യപിന്റെയും പരിശീലകനായും പ്രവര്‍ത്തിച്ചു.

 

സ്വയം പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്ക് വേണ്ടി തമിഴ്‌നാട്ടിലുടനീളം അദ്ദേഹം ക്രാവ് മാഗ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചിരുന്നു.

 

OTHER SECTIONS