By santhisenanhs.08 04 2022
ഇപ്പോള്‍ സമൂഹ മധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് കൊച്ചിപ്പാട്ടാണ്. ഫോർട്ട് കൊച്ചി കടപ്പുറവും മനോഹരമായ ചീനവലകളും പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങളും മട്ടാഞ്ചേരി കൊട്ടാരവും പറഞ്ഞുതീരാത്തത്രയും കാഴ്ചകളെയും കോർത്തിണക്കിക്കൊണ്ട് ഒരുക്കിയിരിക്കുകയാണ് കൊച്ചി പാട്ട്.
മലയാളികളുടെ പ്രിയ ഗായിക ശ്രേയ ജയദീപിന്റെ ശബ്ദത്തിനൊപ്പം നടിയും അവതാരകയുമായ കുട്ടി താരം മീനാക്ഷി കൂടി ചേർന്നപ്പോൾ കൊച്ചി പാട്ട് വേറിട്ട ദൃശ്യാവിഷ്കാരമായിമാറി. പിന്നണി ഗാന രചിയിതാവ് മനു മഞ്ജിത്തിന്റെ വരികൾക്ക് അർജുൻ ബി നായരാണ് സംഗീതം നൽകിയിരിക്കുന്നത്. ലൈഫ് നെറ്റ് ടിവി യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം കാണികൾ ഏറ്റെടുത്തു കഴിഞ്ഞു.