കയ്യിൽ കണിക്കൊന്ന, ഓലക്കുട ചൂടി സുമി റാഷിക്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

By സൂരജ് സുരേന്ദ്രൻ .18 04 2021

imran-azhar

 

 

ഫോട്ടോഷൂട്ടുകൾ തകർത്താടുന്ന കാലമാണല്ലോ ഇപ്പോൾ. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ ഷൂട്ടുകൾ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. സിനിമാ നടിമാരും, സീരിയൽ നടിമാരും ഉൾപ്പെടെ നിരവതി മോഡലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങു വാഴുന്നത്.

 

പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സുമി റാഷിക്ക്.നിരവധി പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സുമി.

 

 

ടിക്ക് ടോക്കിലെ വൈറൽ താരമായ സുമിക്ക് ലക്ഷ കണക്കിന് ആരാധകരുണ്ട്.മോഡലിങ്ങിലും കഴിവ് തെളിച്ച സുമിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

 

 

കയ്യിൽ കണിക്കൊന്ന പൂവും, ഓലക്കുടയും ചൂടി, പച്ച ബ്ലൗസും, പട്ടുപാവാടയും ഉടുത്ത് ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

ജോബിസ് മേക്ഓവർ സ്റ്റുഡിയോയുടെ ഉടമയും മേക്ക്ആപ്പ് ആർട്ടിസ്റ്റും അറിയപ്പെടുന്ന സ്കിൻ അനലിസ്റ്റിക്കും കൂടിയായ ജോബിയാണ് മേക്കപ്പ് ആർട്ടിസ്റ്റ്.

 

 

 

 

പ്രശസ്ത ഫാഷൻ വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയായ 'ബിമൂവീസ് 'ആണ് ചിത്രങ്ങൾ പകർത്തിയത്. ഇൻസ്റ്റഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ പിൻന്തുടരുന്ന സുമിയുടെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായത്.

 

OTHER SECTIONS