പൃഥ്വിരാജിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് സുപ്രിയ മേനോന്‍

By Priya.24 08 2022

imran-azhar

 

പൃഥ്വിരാജിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് ഭാര്യ സുപ്രിയ മേനോന്‍. വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ പൃഥ്വി പുതിയ കാര്‍ സ്വന്തമാക്കിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇത്.

 

'2009 അല്ലെങ്കില്‍ 2010, വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല. പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വിരാജ്. ചിത്രത്തില്‍ കാണുന്ന ദ4 കാര്‍ പൃഥ്വിരാജ് സ്വന്തമാക്കിയത് അന്നാണ്. ഔദ്യോഗിക ചിത്രങ്ങളില്‍ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു'. സുപ്രിയ ചിത്രത്തിനൊപ്പം കുറിച്ചു. ഇരുവരുടെയും വിവാഹത്തിനു മുമ്പ് എടുത്ത ചിത്രമാണ് ഇത്.

 

2011 ഏപ്രില്‍ 25ന് പാലക്കാട് വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അലംകൃതയാണ് ഇവരുടെ മകള്‍.

 

 

 

OTHER SECTIONS