By Ashli Rajan.21 03 2023
സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 42. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണിത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു വിവരം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ജ്ഞാനവേല്‍ രാജ. ഒരു അഭിമുഖത്തിലൂടെയാണ് നിര്‍മാതാവിന്റെ പ്രതികരണം.
ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും ഫസ്റ്റ് ലുക്കും ഏപ്രില്‍ 14ന് പുറത്തുവിടുമെന്നാണ് ജ്ഞാനവേല്‍ രാജ അറിയിച്ചിരിക്കുന്നത്. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി ടീസര്‍ റിലീസ് ചെയ്യും. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പീരിയോഡിക് ത്രീഡി ചിത്രമായിരിക്കും സൂര്യ 42 എന്നാണ് സൂചനകള്‍. പത്ത് ഭാഷകളിലായിരിക്കും ചിത്രമെത്തുക. ബോളിവുഡ് താരം ദിഷ പഠാണിയാണ് ചിത്രത്തിലെ നായിക. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കി സംഭാഷണമെഴുതുന്നു. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. മിലന്‍ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാ