തപ്സി പന്നു നായികയാകുന്ന മിസ്റ്ററി ത്രില്ലര്‍; 'ഹസീന്‍ ദില്‍റുബ' ടീസര്‍ പുറത്ത്

By mathew.09 06 2021

imran-azhar

 

 


തപ്സി പന്നു നായികയാകുന്ന 'ഹസീന്‍ ദില്‍റുബ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. തപ്സി പന്നു തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ടീസര്‍ പുറത്തുവിട്ടത്. വിനില്‍ മാത്യു ആണ് മിസ്റ്ററി ത്രില്ലര്‍ ജോണറിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

 


വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധന്‍ റാണെ, ആദിത്യ ശ്രീവാസ്തവ, ആശിഷ് വര്‍മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കനിക ദില്ലന്‍ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അമിത് ത്രിവേദി ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

 

OTHER SECTIONS