തേജ സജ്ജ ചിത്രം ഹനു-മാനിലെ 'ആഞ്ജനേയ' ഗാനം പുറത്തിറങ്ങി

By web desk .02 12 2023

imran-azhar


തേജ സജ്ജ നായകനായി എത്തുന്ന പാന്‍ ഇന്ത്യ ചിത്രം ഹനു-മാനിലെ 'ആഞ്ജനേയ' എന്ന ഗാനം പുറത്തിറങ്ങി. ഹനുമാന്റെ ഗാംഭീര്യത്തെയും ശക്തിയെയും പാടിപുകഴ്ത്തുന്ന ഗാനമാണിത്.

 

സിത്താര കൃഷ്ണകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.അരുണ്‍ അലാട്ടിന്റെ വരികള്‍ക്ക് അനുദീപ് ദേവ് സംഗീതം പകര്‍ന്നു. പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

 

ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയാണ് നിര്‍മ്മിക്കുന്നത്.

 

അമൃത അയ്യരാണ് ചിത്രത്തിലെ നായിക. വരലക്ഷ്മി ശരത്കുമാര്‍ സുപ്രധാന വേഷത്തിലെന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

 

തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയന്‍, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലായി 2024 ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.

 

അസ്രിന്‍ റെഡ്ഡി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാര്‍ ജെട്ടി ലൈന്‍ പ്രൊഡ്യൂസറും കുശാല്‍ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിവേന്ദ്ര നിര്‍വഹിക്കും.

 

ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനാഗേന്ദ്ര തങ്കാലയാണ്. തിരക്കഥ: സ്‌ക്രിപ്റ്റ്സ്വില്ലെ, ചിത്രസംയോജനം: എസ് ബി രാജു തലാരി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആര്‍ഒ: ശബരി.

 

 

 

OTHER SECTIONS