കെജിഎഫ് 'പൊട്ട' സിനിമ, വിമര്‍ശനവുമായി സംവിധായകന്‍

By Web Desk.17 03 2023

imran-azhar

 

ഇന്ത്യന്‍ സിനിമയിലെ അത്ഭുത ചിത്രമായി വിലയിരുത്തുന്ന കെജിഎഫിനെതിരെ സംവിധായകന്‍. തെലുങ്ക് സംവിധായകന്‍ വെങ്കടേഷ് മഹായാണ് ചിത്രത്തിനെ വിമര്‍ശിച്ചത്. അര്‍ത്ഥശൂന്യവും ബുദ്ധിശൂന്യവുമായ ചിത്രമാണ് കെജിഎഫ് എന്നാണ് വെങ്കിടേഷ് മഹാ പറയുന്നത്.

 

തെലുങ്ക് സംവിധായകരുടെ റൗണ്ട് ടേബിള്‍ ഇന്റര്‍വ്യൂവിലാണ് സംവിധായകന്റെ അഭിപ്രായ പ്രകടനം. പണമുണ്ടാക്കാന്‍ എന്തുവേണമെങ്കിലും ചെയ്‌തോളൂ എന്ന് ചിത്രത്തില്‍ വായകന്റെ അമ്മ പറയുന്നു. കെജിഎഫിലെ ആളുകളെ ഉപയോഗിച്ച് നായകന്‍ പണമുണ്ടാക്കുന്നു. എന്നാല്‍, അവര്‍ക്കു വേണ്ടി തിരിച്ചൊന്നും നല്‍കുന്നില്ല എന്നിങ്ങനെയാണ് വെങ്കിടേഷിന്റെ വിമര്‍ശനം.

 

വെങ്കിടേഷിന്റെ പ്രസ്താവനയെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തുവന്നു. വെങ്കിടേഷിന് കെ ജി എഫിനെ എതിര്‍ക്കാന്‍ ഒരു യോഗ്യതയും ഇല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

 

 

 

 

 

OTHER SECTIONS