കാർത്തിയുടെ വിവാഹത്തോടെയാണ് ആ ചോദ്യങ്ങൾ അവസാനിച്ചത് : തമന്ന

By santhisenanhs.12 08 2022

imran-azhar

 

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമായിൽ ഒരാളാണ് തമന്ന ഭാട്ടിയ. ഗ്ലാമറസ് നായികയായി അഭിനയിക്കുമ്പോഴും തമന്ന തന്റെതായ ചില ചട്ടങ്ങൾ പാലിച്ചിരുന്നു. ഓൺ സ്ക്രീനിൽ ചുംബന രംഗത്തിൽ അഭിനയിക്കില്ലെന്ന് നടി തുടക്കം മുതലേ വ്യക്തമാക്കിയിരുന്നു.

 

ഇന്ന് ഗോസിപ്പ് കോളങ്ങളിൽ നിന്നും അകലം പാലിക്കുന്ന താരം തുടക്ക കാലത്ത് നടൻ കാർത്തിയുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവരും അഭിനയിച്ച പയ്യ എന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു. ഹിറ്റ് ജോഡികളായ ഇരുവരും പിന്നീട് സിരുത്തെെ എന്ന തമിഴ് ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചു. ഇതും വൻ വിജയമായി.

 

ഇതോടെയാണ് തമന്ന-കാർത്തി ഗോസിപ്പ് പരന്നത്. എന്നാൽ ഈ ഗോസിപ്പ് അധിക കാലം നീണ്ടു നിന്നില്ല. ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിനിടെ തന്നെ കാർത്തി സിനിമാ പശ്ചാത്തലമില്ലാത്ത രഞ്ജിനി ചിന്നസ്വാമിയുമായി വിവാഹം കഴിച്ചു.

 

എന്നാൽ അതിന് മുമ്പ് ഇത്തരമൊരു ഗോസിപ്പിനെക്കുറിച്ച് കാർത്തും തമന്നയ്ക്കും പല മാധ്യമങ്ങളോടും മറുപടി പറയേണ്ടി വന്നു. തങ്ങൾ രണ്ട് പേരും സുഹൃത്തുക്കളാണെന്നും മറ്റൊന്നുമില്ലെന്നും ഇരു താരങ്ങളും വ്യക്തമാക്കി.

OTHER SECTIONS