By santhisenanhs.03 10 2022
തെന്നിന്ത്യൻ നായിക തമന്നയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഫ്ലോറല്‍ ഡിസൈനിലുള്ള ചുവപ്പ് സാരിയില്‍ സിമ്പിള്‍ ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധക ശ്രദ്ധ നേടുകയാണ്. സാരിയില്‍ ശാലീന സുന്ദരിയാണ് താരം. മിനിമൽ മേക്കപ്പിൽ, ആക്സസറിയായി ധരിച്ചിരിക്കുന്നത് കമ്മല്‍ മാത്രമാണ്.
മലയാള സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപിൻറെ നായികയായാണ് താരം എത്തുന്നത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം