കോപ്പിയടിച്ചെന്ന ആരോപണം; ഞങ്ങളുടെ ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവർക്ക് നന്ദി; ലോഗോ പിൻവലിച്ച് മമ്മൂട്ടിയുടെ നിർമാണ കമ്പനി

By Lekshmi.18 03 2023

imran-azhar

 




കോപ്പിയടിച്ചെന്ന ആരോപണത്തിൽ ലോഗോ പിൻവലിച്ച് മമ്മൂട്ടിയുടെ നിർമാണ കമ്പനി.ജാഗ്രത കുറവ് ചൂണ്ടിക്കാണിച്ചവരോട് ഫേസ്ബുക്ക് പേജിലൂടെ നന്ദി അറിയിച്ചു.ജോസ്മോൻ വാഴയിൽ എന്ന വ്യക്തിയാണ് ലോഗോക്കെതിരെ രംഗത്ത് എത്തിയത്.

 

 

 

സിനിമാ ഗ്രൂപ്പിലൂടെയാണ് ആരോപണമുന്നയിച്ചത്.ഇതിന് പിന്നാലെയാണ് നിലവിലുണ്ടായിരുന്ന ലോഗോ പിൻവലിച്ചത്.സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം മാറ്റിയിട്ടുണ്ട്.

 

 

 

സമയത്തിന് മുൻപേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകും.ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി ഫേസ്ബുക്കിൽ കുറിച്ചു.

 

 

 

 

ജോസ്മോൻ വാഴയിൽ എന്ന വ്യക്തി സിനിമാ ചർച്ചാ ഗ്രൂപ്പിലൂടെയാണ് ആരോപണമുന്നയിച്ചത്.2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും ചില സിനിമ കാഴ്ച്ചകൾ' എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നായിരുന്നു പ്രധാന ആരോപണം.ഇതിന് പിന്നാലെയാണ് മമ്മൂട്ടി കമ്പനി ലോഗോ പിൻവലിച്ചത്.

 

 

 

OTHER SECTIONS