By web desk.06 05 2023
വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെ തിരക്കഥ തന്റോതാണെന്ന അവകാശവാദവുമായി മലയാളി ചലച്ചിത്ര പ്രവര്‍ത്തകന്‍. യദു കൃഷ്ണനാണ് പരാതിയുടെ മായി എത്തിയത്. ചിത്രത്തിന്റെ അണിയറക്കാര്‍ തന്നെ ഒഴിവാക്കിയെന്നും ഒരു നന്ദി പോലും നല്‍കിയില്ലെന്നും യദു ആരോപിക്കുന്നു.
ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സെന്‍ 2017-ല്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതില്‍ സഹകരിച്ചു. അങ്ങനെയാണ് സംവിധായകനെ പരിചയപ്പെട്ടത്.
പിന്നീട് 2021-ല്‍ ലൗ ജീഹാദുമായി ബന്ധപ്പെട്ട ഹിന്ദ്ി ചിത്രം നിര്‍മിക്കുന്നതിനായി സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു. തിരക്കഥയുടെ വണ്‍ ലൈന്‍ എഴുതി നല്‍കി. അത് അംഗീകരിച്ചതോടെ ഒരു വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തിയാണ് തിരക്കഥ രൂപപ്പെടുത്തിയത്.
തിരക്കഥ കൈമാറിയ ശേഷം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി താനുമായുള്ള കരാര്‍ റദ്ദാക്കിയെന്നും യദു ആരോപിക്കുന്നു. പുതിയ കരാര്‍ വരുമെന്നാണ് അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും ചിത്രവുമായി സഹകരിച്ചു. രണ്ടാമത്തെ കരാറില്‍ കണ്‍സള്‍ട്ടന്റാക്കുകയാണ് ചെയ്തത് മാത്രമല്ല, പ്രതിഫലവും പകുതിയില്‍ അധികം കുറച്ചെന്നും യദു പറയുന്നു. ഇതോടെ കരാറില്‍ നിന്നും പിന്മാറിയെന്നും യദു വ്യക്തമാക്കി.