'നന്ദി '; യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ദ് കേരള സ്റ്റോറി അണിയറപ്രവര്‍ത്തകര്‍

By Greeshma Rakesh.11 05 2023

imran-azhar

 

ലഖ്‌നൗ: ദ് കേരള സ്റ്റോറിക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് അണിയറപ്രവര്‍ത്തകര്‍. നിര്‍മ്മാതാവ് വിപുല്‍ ഷാ, നായിക ആദാ ശര്‍മ്മ, സംവിധായകന്‍ സുദീപ്‌തോ സെന്‍ എന്നിവരാണ് യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത്. സിനിമയെക്കുറിച്ച് സംസാരിക്കുകയും ദ് കേരള സ്റ്റോറി കാണുന്നതിന് മുഖ്യമന്ത്രിയോട് അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

 


കേരളത്തിലെ സ്ത്രീകള്‍ ഇസ്‌ലാമിക ഭീകരവാദ സംഘടനയായ ഐഎസില്‍ ചേരുന്നതാണ് ദ് കേരള സ്റ്റോറിയുടെ പ്രമേയം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത് മുതല്‍ വന്‍ വിവാദമായിരുന്നു.മേയ് അഞ്ചിന് റിലീസായ ചിത്രം വലിയ തോതിലുള്ള വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. സമൂഹത്തില്‍ വിദ്വേഷം പരത്തുന്നതാണ് സിനിമയിലെ ആശയങ്ങള്‍ എന്നതായിരുന്നു പ്രധാന വിമര്‍ശനം.

 

2020 ല്‍ ഓര്‍ഡിനസിലൂടെ നിയമപരമല്ലാത്ത മതപരിവര്‍ത്തനം തടയുന്നതിന് യോഗി സര്‍ക്കാര്‍ നടപടിയെടുത്തതായി ചൂണ്ടിക്കാട്ടി ലൗ ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ തടയുന്നതിന് യോഗി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ അണിയറ പ്രവര്‍ത്തകര്‍ പ്രശംസിച്ചു. വെള്ളിയാഴ്ച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ലോക്ഭവനിലെ പ്രത്യേക പ്രദര്‍ശനത്തില്‍ ദ് കേരള സ്റ്റോറി കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

OTHER SECTIONS