By Lekshmi.06 06 2023
സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശനം അവസാനിപ്പിക്കും മുന്‍പ് ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെ എതിര്‍ത്ത് തീയറ്റര്‍ ഉടമകള്‍. വിഷയം ചര്‍ച്ച ചെയ്യാനായി ചൊവാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയില്‍ അടിയന്തര യോഗം ചേരും. ഫിയോക്ക്, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, സിനിമ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, മള്‍ട്ടിപ്ലസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ചിത്രം തീയറ്ററില്‍ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. 2018, പാച്ചുവും അത്ഭുതവിളക്കും എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.