കരാര്‍ ലംഘിച്ച് ചില സിനിമകള്‍ ഒടിടി റിലീസ്; പ്രതിഷേധിച്ച് തീയറ്റര്‍ ഉടമകള്‍

By Lekshmi.06 06 2023

imran-azhar

 


കരാര്‍ ലംഘിച്ച് ചില സിനിമകള്‍ ഒടിടി റിലീസ് ചെയ്തതില്‍ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയറ്റര്‍ ഉടമകള്‍. ബുധനാഴ്ചയും വ്യഴാഴ്ചയും തീയറ്ററുകള്‍ അടച്ചിടാനാണ് തീരുമാനം. ഫിയോകിന്റെ യോഗത്തിലാണ് രണ്ട് ദിവസത്തേയ്ക്ക് തീയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം എടുത്തത്.

 

മലയാള സിനിമാ വ്യവസായം ഗൗരവമായ പ്രതിസന്ധികാലത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രമേയവൈവിധ്യത്തിലും ആഖ്യാനചാരുതയിലും പാന്‍ ഇന്ത്യന്‍ തലത്തില്‍ മലയാള സിനിമ അഭിനന്ദിക്കപ്പെടുന്ന കാലമാണിതെങ്കില്‍ പോലും ആഭ്യന്തര വിപണിയില്‍ ഭൂരിഭാഗം സിനിമകളും പരാജയപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒടിടി റിലീസ് ആരംഭിച്ചതിന് ശേഷം പലരും തീയറ്ററില്‍ പോയി സിനിമ കാണാന്‍ മടി കാട്ടുന്ന അവസ്ഥയുമുണ്ട്.

 

 

OTHER SECTIONS