തുറമുഖത്തിനായി ഒടിടിയില്‍ നിന്ന് വലിയ ഓഫറുകള്‍; ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ്

By mathew.04 05 2021

imran-azhar 


രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന് ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് വലിയ ഓഫറുകള്‍ വന്നിരുന്നതായി ചിത്രത്തിന്റെ നിര്‍മാതാവ് സുകുമാര്‍ തെക്കേപ്പാട്ട്. റെക്കാര്‍ഡ് തുകയ്ക്ക് വരെ ചിത്രത്തിന് ഒടിടി യില്‍ നിന്ന് ഓഫര്‍ വന്നിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, തുറമുഖം തിയേറ്റര്‍ എക്സ്പീരിയന്‍സ് ചെയ്യേണ്ട ചിത്രമായതിനാലാണ് ഒടിടി ക്ക് വിട്ടുനല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം ലോകമെമ്പാടും ഒരേ സമയം റിലീസ് ചെയ്യുമെന്നും എല്ലാം ശരിയായി വരികയാണെങ്കില്‍ ജൂണിലോ ജൂലൈയിലോ ചിത്രം തിയേറ്ററുകളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിവിന്‍ പോളി, ബിജു മേനോന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

OTHER SECTIONS