ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനെതിരായ പ്രതിഷേധം; ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ മടക്കി നല്‍കി ടോം ക്രൂസ്

By mathew.11 05 2021

imran-azhar 


ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി ഹോളിവുഡ് നടന്‍ ടോം ക്രൂസ്. ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് അദ്ദേഹം പുരസ്‌കാരങ്ങള്‍ മടക്കി നല്‍കിയത്. ജെറി മഗ്വിറി, മംഗോളിയ, ബോണ്‍ ഓണ്‍ ഫോര്‍ത്ത് ഓഫ് ജൂലൈ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ടോം ക്രൂസ് പുരസ്‌കാരം നേടിയത്. ഈ മൂന്ന് പുരസ്‌കാരങ്ങളും താന്‍ തിരിച്ചു നല്‍കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനെതിരെ കനത്ത പ്രതിഷേധമാണ് സിനിമാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. സംഘാടക സമിതിയില്‍ വെളുത്ത വര്‍ഗക്കാര്‍ മാത്രമാണുള്ളതെന്നും ഇത് വംശീയത ആണെന്നുമുള്ള നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.ഫോറിന്‍ പ്രസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് എല്ലാ വര്‍ഷവും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 2022 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് യു.എസ് ടെലിവിഷന്‍ ചാനല്‍ എന്‍.സി.ബിയും പ്രഖ്യാപിച്ചു.

 

OTHER SECTIONS