By santhisenanhs.12 08 2022
യുവതാരം ടൊവിനോ തോമസിന്റെ അഭിമുഖമാണ് ഇപ്പോൾ സമൂഹ അംധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഭാഷ അലങ്കാരമല്ലന്നും അത് ഒരു ആവശ്യത്തിനാണ് എന്നും ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ് തന്നെ കളിയാക്കുന്നവരെ മൈന്‍ഡ് ചെയ്യില്ലെന്നുമാണ് താരം പറയുന്നത്
ഇംഗ്ലീഷ് പറയാന്‍ അറിയില്ല എന്നല്ല പറഞ്ഞത്. എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയും. ഭാഷയ്ക്ക് അത്രേയല്ലേ ആവശ്യമുള്ളൂ. റൊണാള്‍ഡോയും മെസിയും എന്താ മോശമാണോ? അവര്‍ എന്തെങ്കിലും കുറവുള്ള ആളുകളാണോ? ഭാഷ എന്ന് പറയുന്നത് ഒരു അലങ്കാരമായിട്ടല്ല, അത് ആവശ്യത്തിനാണ്.
എപ്പോഴും എന്റെ പരിമിതികളെ മറികടക്കാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. ഇന്ന് ഞാന്‍ സിനിമയിലുണ്ട്. അത്രേയുള്ളൂ. ഇപ്പോഴുള്ള ജീവിതം ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്.
സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ല. പഠിനം കഴിഞ്ഞിട്ടാണ് വീട്ടുകാരോടും ഗേള്‍ഫ്രണ്ടിനോടും ഒക്കെ സിനിമയാണ് എന്റെ ആഗ്രഹം എന്ന് പറയുന്നത് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.