എന്തുകൊണ്ട് ദുപ്പട്ട ധരിച്ചില്ല? എന്റെ ശരീരം, എന്റെ ഇഷ്ടം! മറുപടി നൽകി ദിവ്യാംങ്ക

By sisira.03 06 2021

imran-azhar

 

 

 

ദുപ്പട്ട ധരിക്കാത്ത ചോദ്യം ചെയ്ത ട്വിറ്റർ ഉപഭോക്താവിനെതിരെ നടി ദിവ്യാംങ്ക ത്രിപാഠി ദാഹിയ. നടി ആതിഥേയത്വം വഹിച്ച ക്രെെ പട്രോൾ ടെലിവിഷൻ സീരീസിൽ വസ്ത്രത്തോടൊപ്പം ദുപ്പട്ട ധരിക്കാത്തത് ചോദ്യം ചെയ്ത വ്യക്തിയ്ക്കാണ് ദിവ്യാംങ്ക അനുയോജ്യമായ മറുപടി നൽകിയത്.

 

ക്രെെ പെട്രോൾ എപ്പിസോഡിൽ താങ്കൾ എന്തുകൊണ്ടാണ് ദുപ്പട്ട ധരിക്കാത്തത് എന്നാണ് ഗ്യാൻശ്യാം ശർമ്മ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വന്ന ചോദ്യം.

 

ഇതിന് ട്വിറ്ററിലൂടെ തന്നെ ദിവ്യാംങ്ക മറുപടിയും നൽകി. ദുപ്പട്ട ധരിച്ചില്ലെങ്കിലും നിങ്ങളെപ്പോലുളളവർ സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കുകയാണ് വേണ്ടതെന്ന് ദിവ്യാംങ്ക കുറിച്ചു.

 

സ്ത്രീകളെ വിലയിരുത്തുന്ന രീതി നിങ്ങൾ ദയവ് ചെയ്ത് മാറ്റുക. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായപ്പെടരുത്.

 

എന്റെ ശരീരം, എന്റെ ഇഷ്ടം! നിങ്ങളുടെ മാന്യത, ആഗ്രഹം എന്നും ദിവ്യാംങ്ക ട്വീറ്റ് ചെയ്തു. ഈ സംഭവത്തിൽ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ട്വിറ്ററിൽ രംഗത്തെത്തി.

OTHER SECTIONS