By web desk.15 05 2023
നിരന്തരം വിവാദങ്ങളില്‍ ചെന്നുപെടുന്ന താരമാണ് ഉര്‍ഫി ജാവേദ്. വേറിട്ട സ്റ്റൈലിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് താരം വിവാദങ്ങളിലും വാര്‍ത്തകളിലും ഇടംപിടിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഉര്‍ഫി ജാവേദിന്റെ പുത്തന്‍ ലുക്കാണ് വൈറലാകുന്നത്.
മുംബൈയിലെ ബേട്ടി ഫണ്ട് റൈസര്‍ ഫാഷന്‍ ഷോയിലാണ് വേറിട്ട വസ്ത്രവും ധരിച്ച് താരം എത്തിയത്. നഗ്നവസ്ത്രമാണ് ഇക്കുറി ഉര്‍ഫിയെ വാര്‍ത്തയിലെ താരമാക്കിയത്.
ഗോള്‍ഡന്‍ നിറത്തിലുള്ള ട്രാന്‍സ്പരന്റ് ഗൗണാണ് ഉര്‍ഫി ധരിച്ചത്. സ്ലീവ്ലെസ് ഗൗണിനുള്ളില്‍ ശരീരത്തിന്റെ നിറമുളഅള അടിവസ്ത്രവും ധരിച്ചു. ശരീരം മുഴുവന്‍ തുറന്നുകാട്ടുന്ന രീതിയിലാണ് വസ്ത്രം.
ഉര്‍ഫിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടിയാണ്. അവിടെ ഇങ്ങനെ ശരീരം തുറന്നുകാട്ടുന്ന വസ്ത്രം ധരിച്ചെത്തിയത് വളരെ മോശമായി പോയി എന്ന വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്.
റിയാനയും മേഗന് ഫോക്സും നേരത്തെ നഗ്ന വസ്ത്രം ധരിച്ച് എത്തിയിരുന്നു. അതിതീവ്രമാണ് സൈബര്‍ ആക്രമണമാണ് പിന്നാലെ ഈ താരങ്ങള്‍ നേരിട്ടത്.