വ്യത്യസ്തമായ ഫാഷന്‍ സ്‌റ്റൈലില്‍ ഉര്‍വശി റൗട്ടേല കാന്‍ ചലച്ചിത്രമേളയില്‍

By Lekshmi.23 05 2023

imran-azharവ്യത്യസ്തമായ ഫാഷന്‍ സ്‌റ്റൈല്‍ കൊണ്ട് ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയിലെ താരമാണ് ഉര്‍വശി റൗട്ടേല. മേളയുടെ റെഡ് കാര്‍പെറ്റിലെത്തിയ ആദ്യ ദിനം തൊട്ട് ഉര്‍വശി ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി. ഇപ്പോഴിതാ പച്ച ഗൗണിലുള്ള ഉര്‍വശിയുടെ ലുക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

 

പച്ച നിറത്തിലുള്ള ഗൗണില്‍ തത്തയെ പോലെയാണ് ഉര്‍വശി എത്തിയത്. മുഴുവനായും പച്ച തൂവലുകള്‍ കൊണ്ടലങ്കരിച്ചതാണ് വസ്ത്രം. തത്തയുടേത് പോലെ ലുക്ക് തോന്നിക്കാനായി തലയിലും പച്ച നിറത്തിലുള്ള ഒരു ക്യാപ് അണിഞ്ഞു. 

 

കമ്മലും മോതിരവും മാത്രമാണ് ആക്‌സസറീസ്. കണ്ണിന് ഹൈലൈറ്റ് ചെയ്താണ് മേക്കപ്പ്. ബ്ലെഷ്ഡ് ഐസും ലിപ് ഷേഡുമെല്ലാം ഉര്‍വശിയെ കൂടുതല്‍ സുന്ദരിയാക്കി.

 

 

 

OTHER SECTIONS