കുഴിമന്തി നിരോധിക്കണം! വിചിത്ര ആവശ്യവുമായി നടൻ വി കെ ശ്രീരാമൻ

By santhisenanhs.03 10 2022

imran-azhar

 

നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. തന്നെ ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയാക്കിയാൽ ആദ്യം ചെയ്യുക കുഴിമന്തിയെന്ന പേര് നിരോധിക്കുകയാകുമെന്നാണ് താരം പറയുന്നത്.

 

ശ്രീരാമന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

 

ഒരു ദിവസത്തേക്ക്‌ എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്.പറയരുത്, കേൾക്കരുത്, കാണരുത് കുഴി മന്തി.

 

 

OTHER SECTIONS