By web desk.14 05 2023
സൂപ്പര്‍ ഹിറ്റ് ചിത്രം സീതാ രാമത്തിനു ശേഷം തെലുങ്കില്‍ പുതിയ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍. വാത്തി എന്ന ചിത്രത്തിനു ശേഷം വെങ്കി അറ്റലൂരി ഒരുക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനാകുന്നത്.
ഫോര്‍ച്യൂണ്‍ 4 സിനിമാസ്, പ്രൊഡക്ഷന്‍ 24 എന്നീ ബാനറുകള്‍ക്കൊപ്പം സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.
മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒരുക്കുന്ന ഗ്യാങസ്റ്റര്‍ ചിത്രം കിംഗ് കൊത്തയാണ് ഇനി റിലീസ് ചെയ്യാനുള്ള ദുല്‍ഖര്‍ ചിത്രം. ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം ഒരുക്കുന്നത്. പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥാകൃത്താണ് ചിത്രത്തിന്റെ രചന. ശാന്തി കൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.