ഫോറസ്റ്റ് ഓഫിസറായി വിദ്യാ ബാലന്‍; 'ഷേര്‍ണി' ട്രെയ്‌ലര്‍ പുറത്ത്

By mathew.03 06 2021

imran-azhar 


അമിത് മസൂര്‍ക്കറിന്റെ സംവിധാനത്തില്‍ വിദ്യാ ബാലന്‍ മുഖ്യ വേഷത്തിലെത്തുന്ന 'ഷേര്‍ണി'യുടെ ട്രെയ്ലര്‍ പുറത്ത്. ഫോറസ്റ്റ് ഓഫിസറായാണ് വിദ്യാ ബാലന്‍ ചിത്രത്തിലെത്തുന്നത്.ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പുറത്തെത്തുക. ഏറെ പ്രേക്ഷക പ്രശംസ നേടിയ ന്യൂട്ടന്‍ എന്ന ചിത്രത്തിന് ശേഷം അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷേര്‍ണി.


ടി സീരീസും അബാന്‍ഡാന്റിയ എന്റര്‍ടൈന്റ്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശരദ് സക്സേന, ഇള അരുണ്‍, നീരജ് കാബി, വിജയ് റാസ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് ഷൂട്ടിംഗ് നിര്‍ത്തിവെച്ച ചിത്രം 2020 ഒക്ടോബറില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. ശകുന്തള ദേവി ആണ് വിദ്യാ ബാലന്റേതായി അവസാനം പുറത്തുവന്ന ചിത്രം.

 

OTHER SECTIONS