By Web Desk.12 08 2022
സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ ട്വീറ്റ് വൈറലാകുന്നു. ഭാര്യയും നടിയുമായ നയന്‍കാരയെക്കാള്‍ സുന്ദരിയാണെന്നാണ് മറ്റൊരു നടിയെ പ്രശംസിച്ചുകൊണ്ട് വിഘ്‌നേഷ് പറഞ്ഞത്.
നടി ഹരതിക്കാണ് വിഘ്‌നേഷിന്റെ പ്രശംസ കിട്ടിയത്. സംഗതി ഇങ്ങനെ! നയന്‍സിന്റെയും വിഘ്‌നേഷിന്റെയും വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നയന്‍സ് വിവാഹത്തിന് ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
നടി ഹരതി, നയന്‍സിന്റെ ചിത്രത്തോടൊപ്പം തന്റെ മേക്കോവര്‍ ചിത്രം കൂടി പങ്കുവച്ചിരുന്നു. പ്രതീക്ഷിക്കുന്നതും യാഥാര്‍ഥ്യവുമെന്ന് ട്രോളി കൊണ്ടാണ് ഹരതി ചിത്രം പോസ്റ്റ് ചെയ്തത്.
പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട വിഘ്‌നേഷ്, ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് നിങ്ങളാണ് കൂടുതല്‍ സുന്ദരിയെന്ന് കമന്റിടുകയും ചെയ്തു.