റെക്കോര്‍ഡുകള്‍ മറികടന്ന് ലിയോ; ചിത്രത്തിന്റെ കളക്ഷന്‍ സുവര്‍ണ നേട്ടത്തില്‍

By priya.30 10 2023

imran-azhar

 

ദളപതി വിജയുടെ ലിയോ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 200 കോടി എന്ന റെക്കോര്‍ഡ് നേട്ടമാണ് ചിത്രം മറികടന്നിരിക്കുന്നത്.

 

തമിഴ്‌നാട്ടിലേത് പോലെ കേരളത്തിലും ലിയോയുടെ കളക്ഷന്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിട്ടുണ്ട്. വേഗത്തില്‍ കേരളത്തില്‍ നിന്ന് 50 കോടി നേട്ടം എന്ന റെക്കോര്‍ഡ് ലിയോ സ്വന്തമാക്കിയിരുന്നു.

 

ലിയോയുടെ ആകെ കളക്ഷന്‍ 461 കോടി രൂപയാണെന്ന് ആണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ലിയോ ഏതൊക്കെ റെക്കോര്‍ഡുകളാണ് മറികടക്കുക എന്ന് അറിയാം ഇനിയും കാത്തിരിക്കണം.

 

എന്തായാലും തമിഴകത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമായിരിക്കുകയാണ് ലിയോ. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ആയത്. ലോകേഷ് കനകരാജും വിജയ്‌യും ഒന്നിച്ച ചിത്രമാണ് ലിയോ.

 

ഈ ചിത്രം കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. തെലുങ്കിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.


തൃഷ, അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി, കിരണ്‍ റാത്തോഡ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 

 

OTHER SECTIONS