പണം നല്‍കിയിട്ടും പണയവസ്തു തിരികെ നല്‍കുന്നില്ല; ആര്‍ ബി ചൗധരിക്കെതിരെ വിശ്വാസവഞ്ചനയ്ക്ക് പരാതി നല്‍കി വിശാല്‍

By mathew.10 06 2021

imran-azhar

 


നിര്‍മാതാവ് ആര്‍.ബി ചൗധരിക്കെതിരെ പരാതി നല്‍കി നടന്‍ വിശാല്‍. വിശ്വാസവഞ്ചനയ്ക്കാണ് ആര്‍ ബി ചൗധരിക്കെതിരെ വിശാല്‍ പോലീസില്‍ പരാതി നല്‍കിയത്.

സിനിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍.ബി. ചൗധരിയില്‍ നിന്ന് വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി പണം വാങ്ങിയിരുന്നു. സ്വന്തം വീട് ആയിരുന്നു പണയത്തിന് ഈടായി വിശാല്‍ നല്‍കിയത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും മറ്റ് രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ ആരോപിക്കുന്നു.

ഇരുമ്പു തിരൈ എന്ന സിനിമയുടെ നിര്‍മാണത്തിനായാണ് പണം വാങ്ങിയത്. പണം നല്‍കി രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും പിന്നീട് അവ കാണാനില്ലെന്ന് പറയുകയുമായിരുന്നുവെന്ന് വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ടി നഗര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയത്. നടന്റെ പരാതിയില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.

 

 

OTHER SECTIONS