ആദ്യ സംവിധാനം തന്നെ മാസ്സാക്കി വിഷ്ണുവും ബിബിനും .,വിജയം ആഘോഷിച്ച് വെടിക്കെട്ട് ടീം

By Ashli Rajan.06 02 2023

imran-azhar

 

മലയാളികളുടെ പ്രിയതാരങ്ങളായ വിഷ്ണു ഉണ്ണി കൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വെടിക്കെട്ട് .ആക്ഷന് പ്രാധാന്യം നല്‍കി കൊണ്ടുള്ള ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേകഷകരില്‍ നിന്നും ലഭിക്കുന്നത്.

 

കഴിഞ്ഞ ദിവസം ആയിരുന്നു വെടിക്കെട്ട് വിജയത്തിന്റെ ആഘോഷം. വിഷ്ണുവും ബിബിനും മറ്റ് അണിയറ പ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നുണ്ട്. പേര് പോലെ തന്നെ വെടിക്കെട്ട് അനുഭവം തന്നെയാണ് ചിത്രം പ്രേക്ഷകന് സമ്മാനിച്ചത്.

 

ആദ്യ സംവിധാന സംരംഭം ആണെങ്കിലും വിഷ്ണുവും ബിബിനും മനോഹരമായി തന്നെ ചിത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചുവെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നുണ്ട്. ഇമോഷനും ആക്ഷനും പ്രണയവും കോമഡിയും സൗഹൃദവും നിറച്ചാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്. ജിത്തു, ഷിബു എന്നിവരാണ് വെടിക്കെട്ടിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവരെ ചുറ്റിപ്പറ്റി തന്നെയാണ് ക്ലൈമാക്‌സ് വരെയും ചിത്രം കടന്നുപോകുന്നത്.

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം.മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്.

 

പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി.

 

ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസ്സി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്.

 

OTHER SECTIONS